 
കുണ്ടറ: ജില്ലയിൽ വിവിധയിടങ്ങളിൽ കളക്ടർ നേരിട്ട് നടത്തുന്ന സുരക്ഷാ വിലയിരുത്തലുകളുടെ ഭാഗമായി ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെയും കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കറിന്റെയും നേതൃത്വത്തിൽ പേരയത്തും കുണ്ടറയിലും പരിശോധനയും കൊവിഡ് ബോധവത്കരണവും നടന്നു.
പേരയത്ത് കൊവിഡ് ബാധിച്ചവരുടെയും രോഗമുക്തി നേടിയവരുടെയും രോഗം ബാധിച്ച് മരണപ്പെട്ടവരുടെയും വീടുകൾ സംഘം സന്ദർശിച്ചു. മുക്കടയിൽ വ്യാപരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ സന്ദർശക രജിസ്ടർ സൂക്ഷിക്കാത്ത കടകൾക്ക് പിഴ ഈടാക്കാൻ കളക്ടർ നിർദ്ദേശം നൽകി.
കച്ചേരിമുക്കിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചുവന്ന ചായക്കട അടപ്പിച്ചു. വരുംദിവസങ്ങളിൽ ശക്തമായ പരിശോധന നടത്താൻ കുണ്ടറ സി.ഐ ജയകൃഷ്ണന് കളക്ടർ നിർദ്ദേശം നൽകി.