 
അഞ്ചൽ:പനച്ചവിള, ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടമുളയ്ക്കൽ തുങ്കറവള്ളി ഏലായിൽ കൊയ്യ്ത്ത് ഉത്സവം നടത്തി. വാർഡ് മെമ്പർ രാധാമണി സുഗതന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് രവിന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു . ഇടമുളയ്ക്കൽ സർവീസ് ബാങ്ക് പ്രസിഡന്റ് ശാമുവൽ തോമസ് ,സാന്റേഴ്സ് ബേബി, അലക്സ് പി. സക്കറിയ,ബി. മുരളി ,കൃഷി ഓഫിസർ ജി. ധന്യ,അസിസ്റ്റന്റ് കൃഷി ഓഫിസർ ജോസ് പി. വയ്ക്കൽ ,ഷാജി മറ്റപ്പള്ളിൽ ,ജോൺസ് ഒ. പണിക്കർ ,ജേക്കബ് ബേബി ,രാമചന്ദ്രൻ പിള്ള ,സി.ഡി.എസ് അംഗം അബിളി ,ലിജി എന്നിവർ പങ്കെടുത്തു.