kgnu
കേരളാ ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. സാലറി കട്ട് പോലുള്ള കരിനിയമം കൊണ്ട് നഴ്സുമാരെ അടക്കം ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിന്മാറണമെന്നും പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനങ്ങൾ നടത്തി നഴ്സുമാരുടെ ജോലിഭാരം കുറയ്ക്കണമെന്നും സൂരജ് രവി ആവശ്യപ്പെട്ടു.

യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബിജി അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്‌ ഉല്ലാസ്, ബിന്ദു, തങ്കമണി, പ്രബുൽദേവ്, അമ്പിളി, ടി.എസ്. ബിന്ദു തുടങ്ങിയവർ സംസാരിച്ചു.