covid

 കൊവിഡ് ബാധിച്ചവർ 19,000 കടന്നു

കൊല്ലം: ജില്ലയിൽ 852 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ ഇന്നലെ രോഗം സ്ഥിരീകരിച്ച എല്ലാവരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്.

കൊല്ലം കരിക്കോട് സ്വദേശി കണ്ണന്റെ (88) മരണം കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 346 പേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 8,640 ആയി. ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിതരായവരുടെ എണ്ണം ഇന്നലെ 19,201 ആയി.