poli
കണ്ടെയ്മെൻറ് സോണായ പുനലൂർ ടൗണിലെ ചെമ്മന്തൂരിൽ പൊലിസ് വാഹന പരിശോധന കർശനമാക്കിയ നിലയിൽ.

പുനലൂർ:കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പുനലൂരിൽ വാഹന പരിശോധന കർശനമാക്കി.അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളെയും പൊതുജനങ്ങളെയുമാണ് പൊലിസ് പരിശോധന നടത്തിയത്. ടൗണിലെ ചെമ്മന്തൂർ, ടി.വി.ജഗ്ഷൻ തുടങ്ങിയ പ്രധാന റോഡുകളിൽ ബാരിക്കേഡ് സ്ഥാപിച്ചായിരുന്നു പരിശോധന.എന്നാൽ ആരുടെയും പേർക്ക് കേസ് എടുത്തിട്ടില്ലെന്ന് എസ്.ഐഅറിയിച്ചു.പുനലൂരിൽ ഉറവിടം അറിയാതെ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് പുനലൂർ ടൗൺ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഇത് കണക്കിലെടുത്താണ് പട്ടണത്തിലെ അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാരശാലകൾ ഒഴിച്ചു മറ്റുളള കടകൾ അടച്ച് പൂട്ടി വാഹന പരിശോധനകൾ നടന്ന് വരുന്നത്. എന്നാൽ ടൗണിന് പുറമെ മറ്റ് 15 വാർഡുകളിൽ രോഗം വർദ്ധിക്കാതിരിക്കാനാണ് കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടുത്തിയത്.ഇന്നലെ പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്രവ പരിശോധനകൾ നടത്തിയതിൽ 21പേരുടെ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ 9 പേർ നഗരസഭ പ്രദേശങ്ങളിലും മറ്റുളളവർ സമീപത്തെ പഞ്ചായത്തുകളിൽ താമസിക്കുന്നവരാണ്.