
കൊല്ലം: സ്വാതന്ത്ര്യ സമരസേനാനിയും ആർ.എസ്.പി നേതാവുമായിരുന്ന കാവനാട് കോടിയിൽ കായൽവാരത്ത് വീട്ടിൽ എം. കാർത്തികേയ പണിക്കർ (96) നിര്യാതനായി. സംസ്കാരം നടത്തി. പടിഞ്ഞാറേ കൊല്ലം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, കാവനാട് ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ രക്ഷാധികാരി, എസ്.എൻ.ഡി പി യോഗം മീനത്തു ചേരി 639- നമ്പർ ശാഖാ പ്രസിഡന്റ്, പ്രിമോ പൈപ്പ് ഫാക്ടറി ഫോർമാൻ, കൊല്ലം ബൈപ്പാസ് സംരക്ഷണ സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ. ശാന്തമ്മ. മക്കൾ: ഉമ, ജ്യോതികുമാർ, (എൻ.ജെ പ്രോപ്പർട്ടീസ് ), അമ്പിളി, ബോബി. മരുമക്കൾ: പരേതനായ ചന്ദ്രബാബു (ഗവ. കോൺടാക്ടർ), റീനാ ശ്രീകുമാർ (ദീപ ശ്രീ മോട്ടേഴ്സ്), സുരേഷ് ചന്ദ്രൻ.