
കുണ്ടറ: റോഡ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫോട്ടോഗ്രാഫർ മരിച്ചു. മുക്കട രാജ് സ്റ്റുഡിയോ ഉടമ നാന്തിരിക്കൽ മാർക്ക് വില്ലയിൽ ജി.പി. വിൻസെന്റാണ് (65, കുഞ്ഞുമോൻ) മരിച്ചത്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് കൊല്ലം - തേനി ദേശീയപാതയിലായിരുന്നു അപകടം. ഉച്ചഭക്ഷണത്തിനുശേഷം വീട്ടിൽനിന്ന് സ്റ്റുഡിയോയിലേക്ക് ബൈക്കിൽ പോകുമ്പോൾ എതിരേയെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിൻസെന്റിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഈലിൻ മേരി. (ട്രിനിറ്റി ലൈസിയം സ്കൂൾ, അദ്ധ്യാപിക). മകൻ: മാർക്ക്.പി. വിൻസ് (ഐ.ബി.എം, ബംഗളൂരു). മരുമകൾ: സൂര്യ രാജു (യു.എസ്.)