 
കൊല്ലം: നെല്ലിക്കുന്നം കടാട്ട് ഏലായിൽ വീണ്ടും കൊയ്ത്തിന്റെ ആരവമുയർന്നു.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഉമ്മന്നൂർ പഞ്ചായത്തിലെ നെല്ലിക്കുന്നം കടാട്ട് ഏലായിൽ നെൽക്കൃഷി നടത്തിയത്. വിലങ്ങറ പ്രദേശത്തെ ഏറ്റവും സമൃദ്ധമായ ഏലയായിരുന്നു ഒരുകാലത്ത് കടാട്ട്. ഘട്ടം ഘട്ടമായി ഇവിടെ നെൽകൃഷി ഉപേക്ഷിക്കപ്പെട്ടു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് നെൽകൃഷി ചെയ്തത്. അറുപത് ഹെക്ടർ ഭൂമിയാണ് കടാട്ട് ഏലയിലുള്ളത്. ഇതിൽ 40 ഏക്കറിലാണ് കന്നിക്കൃഷിയിറക്കി വിജയം കൊയ്തത്. കൊയ്ത്ത് ഉത്സവം പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി.ഡാനിയേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ.ജോൺസൻ, ഗ്രാമ പഞ്ചായത്താംഗംങ്ങളായ ഗീത കസ്തൂർ, അമ്പിളി ശിവൻ, സെക്രട്ടറി അനു, കൃഷി ഓഫീസർ സൗമ്യ.ബി.നായർ, കൃഷി അസിസ്റ്റന്റ് ശ്രീജ, അജിത്ത് എന്നിവർ പങ്കെടുത്തു