photo
റോഡുകളുടം പുനരുദ്ധാരൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതിയിലുൾപ്പെടുത്തി കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 1.33 കോടി രൂപയുടെ റോഡ് വികസന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന നീലിമ ജംഗ്ഷൻ - കവിയിൽ മുക്ക് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നർവഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എച്ച് .എ സലാം , ഗീത തമ്പി, പി .ഉണ്ണി, എ .നാസർ, അപ്പുക്കുട്ടൻ, ഗിരിജ, സുജിത്ത്, അബാദ്, ഗോപി കുലശേഖരപുരം പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ഒ. മൻസൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.