dalit-congress
ഭാരതീയ ദളിത് കോൺഗ്രസ് (ഐ) ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബത്തെ ബന്ദിയാക്കിയത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറ‌ഞ്ഞു. ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ദളിത് കോൺഗ്രസ് ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്​റ്റോഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
രാഹുൽഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും മാദ്ധ്യമ പ്രവർത്തകരെയും കുട്ടിയുടെ വീട്ടിലേക്ക് വിടാതെ കുടുംബത്തെ ബന്ദിയാക്കിയതിലൂടെ യു.പി സർക്കാർ ജനാധിപത്യത്തിന്റെ നാവരിയുകയാണ്. ദളിതർക്കെതിരെ അക്രമം തുടർന്നാൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം തുടരുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അഞ്ചൽ സുരേഷ് കുമാർ,​ എൻ. ഉണ്ണിക്കൃഷ്ണൻ, കരുനാഗപ്പള്ളി എൻ. രാജു, പോളയിൽ രവി, കെ. ആനന്ദൻ, കുട്ടപ്പൻ കൂട്ടിക്കട, ഗീതാ ജോർജ്,​ അഞ്ചൽ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.