rsp
ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഇ.എസ്.ഐ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിന് മുന്നിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് നടത്തിയ ഉപവാസം ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ഇ.എസ്.ഐ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റിന് മുന്നിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉപവസിച്ചു. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ സമരം ഉദ്ഘാടനം ചെയ്തു.

വൈകിട്ട് 4ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇടവനശേരി സുരേന്ദ്രൻ,​ ടി.സി. വിജയൻ,​ സജി ഡി. ആനന്ദ്,​ ടി.കെ. സുൾഫി,​ കുരീപ്പുഴ മോഹനൻ,​ ജി. വേണുഗോപാൽ,​ എം.എസ്. ഷൗക്കത്ത്,​ പാങ്ങോട് സുരേഷ്, ആർ. ശ്രീധരൻപിള്ള,​ സുനിൽ,​ എ.എൻ. സുരേഷ്ബാബു,​ ഉണ്ണിക്കൃഷ്ണൻ,​ എൽ. ബീന,​ ബിജു,​ ലക്ഷ്മീ കാന്തൻ തുടങ്ങിയവർ സംസാരിച്ചു.