 
പത്തനാപുരം :പട്ടാഴി വടക്കേക്കര മാലൂർ കരിമ്പാലൂർ മോഹൻദാസ് ബിന്ദു ദമ്പതികളുടെ ഏക മകൻ വിപിൻദാസ് (22 ) കാൻസറിന് ചികിത്സയിലാണ്. ചികിത്സാ ചിലവ് നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതിനും അപ്പുറമാണ്. 19 മത്തെ വയസിൽ ഒരു ചെറിയ പനിയോടെയാണ് വിപിൻദാസിൽ കാൻസറിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. എങ്കിലും ആ പ്രതിസന്ധികളെ അതിജീവിച്ച് വിപിൻദാസ് ബി-ടെക് പരീക്ഷയിൽ ഉന്നത വിജയം നേടി. ആദ്യ ചികിത്സയിൽ രോഗം ഭേദമായെങ്കിലും രണ്ട് വർഷം കഴിഞ്ഞപ്പോൾ കാൻസർ വിപിൻദാസിനെ തേടിയെത്തി .ഇപ്പോൾ മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് പോംവഴി. ആദ്യഘട്ട ചികിത്സയിൽ 25 ലക്ഷത്തോളം രൂപ ചെലവായി. ആർ.സി.സിയിൽ ചികിത്സ തുടരുന്ന വിപിൻദാസിന്റെ മജ്ജ മാറ്റിവയ്ക്കണമെങ്കിൽ വെല്ലുർ മെഡിക്കൽ കോളേജിൽ പോകേണ്ടി വരുമെന്നും 25 ലക്ഷം രൂപ വരെ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്.
പലഹാരങ്ങൾ തയ്യാറാക്കിയും സോപ്പ്,തേയില, ധാന്യ പൊടികൾ തുടങ്ങിയവ വീടുകളിൽ എത്തിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമാണ് പിതാവ് മോഹൻ ദാസിനുള്ളത്. ആർ.സി.സിയിൽ കിടത്തി ചികിത്സയിലാണ് വിപിൻദാസ്. മാതാപിതാക്കൾ തിരുവനന്തപുരത്ത് വാടകവീടെടുത്ത് താമസിച്ചു വരികയാണ്. ഏക മകന്റെ ജീവൻ നിലനിർത്താൻ കനിവുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.മോഹൻദാസിന്റെ പേരിൽ പത്തനാപുരം കല്ലുംകടവ് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട് .അക്കൗണ്ട് നമ്പർ : 6269353707 IFSC : IDIB000K086