 
കൊല്ലം: ഓൾ ഇന്ത്യ അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസിന്റെയും (എ.ഐ.യു.ഡബ്ലിയു.സി) കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഇ.എസ്.ഐ സബ് റീജിയണൽ ഡയറക്ടർ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു.
ഓൾ ഇന്ത്യാ അൺഓർഗനൈസ്ഡ് വർക്കേഴ്‌സ് കോൺഗ്രസ് പ്രസിഡന്റ് സവിൻ സത്യൻ, യൂണിയൻ സംസ്ഥാന ഭാരവാഹികളായ മംഗലത്ത് രാഘവൻ നായർ, എസ്. സുഭാഷ്, ബോബൻ ജി. നാഥ്, രതീഷ് കിളിത്തട്ടിൽ, പെരിനാട് മുരളി, ബാബു ജി. പട്ടത്താനം, അജിത് ബേബി, പി.വി. അശോക് കുമാർ, ശശിധരൻപിള്ള, ദീപാ ആൽബർട്ട്, എസ്.എം. മഹേഷ്, രാജു പീറ്റർ, ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു.