 
കൊല്ലം: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടൻനടയിൽ നിന്ന് ചിന്നക്കട വരെ സ്വാഭിമാന ഐക്യദാർഢ്യ പദയാത്ര സംഘടിപ്പിച്ചു. യു.പിയിലെ പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവം, രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും നേരെയുണ്ടായ അക്രമം എന്നിവയിൽ പ്രതിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നടത്തുന്ന സ്വാഭിമാന പദയാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പരിപാടി. പദയാത്രാ പതാക കൈമാറി കെ.പി.സി.സി സെക്രട്ടറി പി. ജർമിയാസ് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് പിണക്കൽ ഫൈസ് എന്നിവർ പങ്കെടുത്തു.