photo
ഉണർവ് എഡ്യുക്കേഷണൽ ആൻഡ് ചാരിറ്രബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം ഫ്രാൻസിസ് .ടി.മാവേലിക്കര ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: നാടിന് തണലായി ഉണർവ് എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കരുനാഗപ്പള്ളി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് നാടക രചയിതാവ് ഫ്രാൻസിസ് ടി.മാവേലിക്കര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.എ. ആസാദ് അദ്ധ്യക്ഷത വഹിച്ചു. പത്രാധിപർ കെ. സുകുമാരൻ പുരസ്‌ക്കാര ജേതാവും കേരള കൗമുദി കരുനാഗപ്പള്ളി ലേഖകനുമായ ആർ.രവിയെ റിട്ട. അഡീഷണൽ എസ്.പി എസ്. ശിവപ്രസാദ് പുരസ്‌കാരം നൽകി ആദരിച്ചു. പഠനത്തിൽ മികവ് പുലർത്തുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പ്ലസ് ടു വിദ്യാത്ഥിനിയുടെ തുടർ വിദ്യാഭ്യാസത്തിന്റെ പൂർണ പഠന ചെലവ് ട്രസ്റ്റ് ഏറ്റെടുക്കുന്നതായി സംഘാടകർ അറിയിച്ചു. വൈസ് ചെയർമാൻ എൻ. അജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ.നിസാർ കാത്തുംങ്കൽ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി മണിലാൽ എസ് ചക്കാലത്തറ, സജീവ്, തോപ്പിൽ ഷിഹാബ്,കെ.പി. രാജൻ, ബി. നസീം, ആർ. സുദേശൻ, എ.എ. റഷീദ്, വൈ റഹിം കുഞ്ഞ്, സലാം, ജി. രവീന്ദ്രൻ പിള്ള ,പ്രൊഫ.ജി. അലക്സണ്ടർ എന്നിവർ പങ്കെടുത്തു.