cpm
ചിറക്കരയിൽ സി.പി.എമ്മിൽ ചേർന്ന ഗ്രാമ പഞ്ചായത്ത് അംഗം പി കെ. ശ്രീദേവിയേയും അനുയായികളെയും സ്വീകരിച്ചുകൊണ്ടുള്ള യോഗം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്ത് കണ്ണേറ്റ വാർഡിലെ ബി.ജെ.പി അംഗം പി.കെ. ശ്രീദേവിയുടെ നേതൃത്വത്തിൽ ഏഴോളം കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു. ഇതോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം കെ. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ. ശശി, ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ചിറക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.എസ്. ഉല്ലാസ് കൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ. അനിൽകുമാർ, ഡി. സജീവ്, വാർഡ് സെക്രട്ടറി ആർ. അനിൽകുമാർ, ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗം ആദർശ് തുടങ്ങിയവർ പങ്കെടുത്തു.

2015ലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് പി.കെ. ശ്രീദേവി പഞ്ചായത്തംഗമാകുന്നത്. ശ്രീദേവി ഗ്രാമ പഞ്ചായത്തംഗത്വം ഉൾപ്പെടെ രാജിവയ്ക്കുകയും ചെയ്തു.