 
കുന്നത്തൂർ : രാജ്യത്ത് വർദ്ധിച്ചു വരുന്ന ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന ജാതീയമായ അവഗണനയ്ക്കുമെതിരേ പ്രതിഷേധിച്ചുകൊണ്ടും കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും എസ്.സി,എസ്.ടി എംപ്ലോയീസ് ആൻഡ് പെൻഷണേഴ്‌സ് വെൽഫയർ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മുഴുവൻ ദളിത് ഭവനങ്ങളിലും പ്രതിഷേധ ജ്വാല തെളിയിച്ചു. പ്രതിഷേധ സമരത്തിന് ജില്ലാ കൺവീനർ കെസുരേഷ്, ജോയിന്റ് കൺവീനർ സഹദേവൻ കോട്ടവിള,ഡി.എം അജയകുമാർ, ജി.ശങ്കരൻകുട്ടി,കെ.സുശീന്ദ്രൻ, ശ്രീനിവാസൻ,ശ്രീവത്സം ബാബു തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ നേതൃത്വം നൽകി.