covid

കൊല്ലം: ജില്ലയിൽ ഇന്നലെ 497 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ വിദേശത്ത് നിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 484 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഇരവിപുരം സ്വദേശി ശിവശങ്കരൻ (74), മരുത്തടി സ്വദേശി ശശി (84), കൊട്ടാരക്കര സ്വദേശി സോമൻ (65) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ 259 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 8,878 ആയി.