temple
വിലങ്ങറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തല മൊട്ടയടിച്ചുള്ള വഴിപാട് നേർച്ചെക്കത്തിയ കുട്ടി

ഓയൂർ:വിലങ്ങറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മൂന്ന് മാസത്തിനുള്ളിൽ തല മൊട്ടയടിച്ചുള്ള വഴിപാട് നേർച്ച നടത്തിയത് ആയിരത്തോളം കുട്ടികൾ. കൊവിഡ് മൂലം പഴനി യാത്ര മുടങ്ങിയതാണ് കുട്ടികൾ ഇവിടേയ്ക്ക് എത്താൻ കാരണം. തലമുടിയെടുത്തുള്ള ആചാരം വിലങ്ങറ ക്ഷേത്രത്തിൽ മാത്രമാണ് നടക്കുന്നത്. അതു കൊണ്ട് തന്നെ നേർച്ച പൂർത്തീകരണത്തിനായി കുട്ടികളുമായി ഇപ്പോഴും ഭക്തർ ഇവിടേക്കു എത്തികൊണ്ടിരിക്കുന്നു. കൊവിഡ് സുരക്ഷ മാനദഡങ്ങൾ പൂർണമായും പാലിച്ചാണ് ഇവിടെ കുട്ടികളുടെ മുടിയെടുപ്പ് നടത്തുന്നത്. മുടിയെടുത്ത ശേഷം ക്ഷേത്രത്തിൽ ദർശനവും നടത്തി ശ്രീകോവിലിനു മുന്നിലുള്ള 86 പടികളും കുട്ടികളെ കൊണ്ട് കയറ്റിയാണ് ഭക്തർ മടങ്ങുന്നത്. ചന്ദന മരം അരച്ചു ഉണ്ടാക്കിയ ചന്ദനം ആണ് കുട്ടികളുടെ തലയിൽ ചാർത്താനായി ക്ഷേത്രത്തിൽ നിന്നും നൽകുന്നതും.