കിഴക്കേക്കല്ലട: കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്തിലെ കെടുകാര്യസ്ഥതയും ലൈഫ് പദ്ധതിയിൽ അഴിമതി ആരോപിച്ചും യു.ഡി.എഫ് കിഴക്കേക്കല്ലട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. മിൽമ തിരുവനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് കിഴക്കേകല്ലട മണ്ഡലം ചെയർമാൻ കല്ലട ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചന്ദ്രൻ കല്ലട, കല്ലട വിജയൻ, സ്റ്റീഫൻ പുത്തേഴം, വിനോദ് വില്ലിയത്ത്,, നകുലരാജൻ, രതി വിജയൻ, സതീശൻപിള്ള, സിന്ധുപ്രസാദ്, ഷാജി വെള്ളാളാപ്പള്ളി,, ഷിബു അമ്പുവിള, മോഹൻകുമാർ, അഖിൽ തോമസ്, ബേബി, പ്രദീപ് തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ.അഴിമതികൾക്കെതിരെ കോൺഗ്രസ് കിഴക്കേക്കല്ലട മണ്ഡലം കമ്മിറ്റിയുടെയും യു.ഡി.എഫിന്റെയും നേതൃത്വത്തിൽ തുടർസമരങ്ങൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.