
എഴുകോൺ: കഴിഞ്ഞ ദിവസം കാക്കാക്കോട്ടൂർ ഇടതുണ്ടിൽ പാറക്കുളത്തിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര വാളകം പനവേലി മാലിക്കോട്ട് ചരുവിള വീട്ടിൽ കണ്ണനാണ് (80) മരിച്ചത്. മരുമകനാണ് ആളെ തിരിച്ചറിഞ്ഞത്. നാളുകളായി മാനസികാസ്വാസ്ഥ്യം ഉള്ള കണ്ണൻ വീടുവിട്ട് ഇറങ്ങിയപ്പോൾ വഴി തെറ്റി കാക്കക്കോട്ടൂർ ഭാഗത്ത് എത്തിയതാകാമെന്ന് പൊലീസ് പറയുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ: കുട്ടിഅമ്മ. മക്കൾ: കാർത്തിക, സരസ്വതി, സുശീല, തങ്കമ്മ, ഗീത, പരേതയായ സുജാത. മരുമക്കൾ: രവി, ജഗദീശൻ, സോമൻ, ബാബു, സുരേഷ് കുമാർ, ജോൺസൺ.