 
ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നത്ത് കശുഅണ്ടി ഫാക്ടറിയിലെ ചിമ്മിനി തകർന്നുവീണു. വലിയവീട്ടിൽ മുക്കിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് കാഷ്യു ഫാക്ടറിയിലെ 30 അടിയോളം ഉയരത്തിലുള്ളചിമ്മിനിയാണ് ഇന്നലെ വൈകിട്ട് 3 ഓടെ തകർന്നത്. കല്ലു തെറിച്ച് വീണു ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ഈ സമയം കൂടുതൽ തൊഴിലാളികൾ ഇതിന് സമീപം ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്. ഒരു മാസമായി അടഞ്ഞ് കിടന്ന ഫാക്ടറി രണ്ട് ദിവസം മുമ്പാണ് പ്രവർത്തിച്ചു തുടങ്ങിയത്