
കൊല്ലം: അധഃസ്ഥിത ജനവിഭാഗങ്ങളുടെ പ്രതീക്ഷയും മുന്നണി പോരാളിയുമായിരുന്നു കേന്ദ്ര മന്ത്രിയും എൽ.ജെ.പി നേതാവുമായ അന്തരിച്ച രാം വിലാസ് പാസ്വാനെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും വെളിച്ചം ഇനിയും വീശാത്ത ബീഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പിന്നാക്ക ജനവിഭാഗങ്ങൾക്ക് ശിരസുയർത്തി നിൽക്കാനും അധികാരം ആകാശപുഷ്പമല്ലാതാക്കാനുമുള്ള യാത്രയാണ് പാസ്വാൻ നടത്തിയത്. അധഃസ്ഥിത ജനവിഭാഗങ്ങളുടെ തുടർന്നുള്ള പോരാട്ടത്തിൽ പാസ്വാന്റെ വിയോഗം വലിയ ക്ഷീണമുണ്ടാക്കുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.