abdul

അഞ്ചൽ: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഗൃഹനാഥൻ മരിച്ചു. കൈതാടി കിഴക്കേക്കര വീട്ടിൽ അബ്ദുൽ സലീം മുസ്ലിയാരാണ് (56) മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ: താഹിറ ബീവി. മക്കൾ: സുമയ്യ, മുഹമ്മദ് താഹി. കബറടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും.