preman
സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കളായ എൻ.കെ. പ്രേമചന്ദ്രൻ എം പി, കെ. സി. രാജൻ, ബിന്ദുകൃഷ്ണ, ജി. രാജേന്ദ്ര പ്രസാദ്, അൻസറുദ്ദീൻ തുടങ്ങിയവർ താലൂക്ക് കച്ചേരിയിൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ ഫ്ലാഷ് മാർച്ച്

കൊല്ലം : അധോലോക, സാമൂഹ്യവിരുദ്ധ ശക്തികളുടെ സംരക്ഷകനായി മുഖ്യമന്ത്രി പിണറായി മാറിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും ഇക്കാര്യത്തിൽ നുണ പറഞ്ഞ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അഞ്ചംഗ കളക്ടറേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കാഞ്ചേരി ലൈഫ് മിഷൻ പ്രോജക്ട് അധോലോക സാമ്പത്തിക ക്രമക്കേടാണെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ഇതിന് നേതൃത്വം നൽകിയ സ്വപ്ന സുരേഷിന്റെ നിയമനത്തെപ്പറ്റി താനറിഞ്ഞില്ലിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിഞ്ഞതിനാൽ അദ്ദേഹം രാജി വയ്ക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. താലൂക്ക് കച്ചേരിയിൽ നിന്നാരംഭിച്ച കളക്ടറേറ്റ് മാർച്ചിലും ധർണയിലും യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. അൻസാറുദ്ദീൻ, യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. രാജേന്ദ്രപ്രസാദ് എന്നിവർ പങ്കെടുത്തു.