 
തൊടിയൂർ: കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത പെരുമഴയിൽ തൊടിയൂർ പഞ്ചായത്ത് 22-ാം വാർഡിലെ തോട്ടുകര ഭാഗത്തെ മുപ്പതോളം വീടുകൾ വെള്ളത്തിലായി. കാവനാൽത്തറ ജംഗ്ഷനിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുന്ന റോഡിൽ വെള്ളം കയറി. പാറ്റോലിത്തോട്ടിലേയ്ക്ക് ഒഴുകുന്ന തോട് കരകവിഞ്ഞു. ഐ .എച്ച് .ആർ .ഡി എൻജിനിയറിംഗ് കോളേജിന്റെ പടിഞ്ഞാറു ഭാഗത്ത് നിന്നാരംഭിക്കുന്ന തോട്ടിലെ ജലം ഒഴുകി പുള്ളിയിൽ ഭാഗത്ത് എത്തുന്നതോടെ ഓട കവിഞ്ഞ് ഒഴുകുന്നത് തോട്ടുകര ഭാഗത്തെ വെള്ളപൊക്കത്തിന് ആക്കംകൂട്ടുന്നു.
ഓടകൾ നവീകരിക്കണം
ഇവിടെ കെട്ടിയിരിക്കുന്ന ഓടയ്ക്ക് വീതിയും ഉയരവും കുറവായതാണ് വെള്ളം നിരന്നൊഴുകാൻ കാരണം. തുലാവർഷം കനത്താൽ ഇവിടങ്ങളിൽ ഇനിയും വെള്ളപ്പൊക്കം രൂക്ഷമാകും.ഓടകൾ നവീകരിച്ചും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സൗകര്യം ഒരുക്കിയും ഇവിടെ താമസിക്കുന്നവടക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമാണ്.