 
കൊല്ലം: മുഖ്യമന്ത്രിയുടെ ഓഫീസിൽ അധോലോക പ്രവർത്തനം നടന്നെന്നും അതിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വെളിച്ചം തെളിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. കളക്ടറേറ്റ് പടിക്കൽ നടന്ന സമരം കെ.പി.സി.സി നിർവാഹക സമിതി അംഗം പി.ആർ. പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, നവാസ് റഷാദി, ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, ബിച്ചു കൊല്ലം, ഹർഷാദ് കൊല്ലം, അയത്തിൽ ശ്രീകുമാർ, അജു ചിന്നക്കട, മുസ്‌തഫ മുബാറക്, ഉളിയക്കോവിൽ ഉല്ലാസ്, മഹേഷ് മനു തുടങ്ങിയവർ സംസാരിച്ചു.