 
പുനലൂർ: അരിപ്പ ഭൂസമരം ഒത്തുതീർപ്പാക്കാമെന്ന് സർക്കാർ നൽകിയ വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ച് ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ പുനലൂർ ആർ.ഡി.ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച റിലേ നിൽപ്പ് സമരം ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ ഉദ്ഘാടനം ചെയ്തു. അരിപ്പ ഭൂമിയിൽ സമരക്കാർ ഇറക്കിയ നെൽ കൃഷികൾ നിരോധിക്കുകയും ചെയ്ത നടപടികളിലും പ്രതിഷേധിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.എ.ഡി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി വി.രമേശൻ അദ്ധ്യക്ഷത വഹിച്ചു.മണിലാൽ, പി.ഷിജോ വലിയപാതൽ, പി.ഉദയൻ, ബാബിൽ ദേവ്, അച്ചൻകോവിൽ മനോഹരൻ, സുലേഖ ബീവി, കെ.ശാന്ത, അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.