
കൊല്ലം: ജില്ലയിൽ ഇതുവരെ കൊവിഡ് വ്യാപിച്ചവരുടെ എണ്ണം ഇന്നലെ ഇരുപതിനായിരം കടന്നു. 20,420 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചത്.
ഇന്നലെ ജില്ലയിൽ 714 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഓരോരുത്തർ വീതം വിദേശത്ത് നിന്നും അന്യസംസ്ഥാനത്ത് നിന്നും വന്നതാണ്. അഞ്ചുപേർക്ക് രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 707 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നിലമേൽ സ്വദേശി നസീറ ബീവി(53), അഞ്ചൽ സ്വദേശി സുശീലൻ(45), ഇരവിപുരം സ്വദേശി തോമസ് ഫിലിപ്പോസ്(68), കുണ്ടറ സ്വദേശിനി ടെൽമ എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 8,208 പേരാണ് നിലവിൽ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
 രോഗമുക്തിയിൽ റെക്കാഡ്
ഇന്നലെ ജില്ലയിൽ 1,384 പേർ കൊവിഡ് രോഗമുക്തരായി. ജില്ലയിൽ ഒരു ദിവസം രോഗമുക്തി നേടിയവരുടെ ഏറ്റവും ഉയർന്ന എണ്ണമാണിത്. 485 ആയിരുന്നു ജില്ലയിൽ ഇതുവരെ ജില്ലയിലെ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന രോഗമുക്തി സംഖ്യ.