03
ബി ഡി ജെ എസിൽ ചേർന്നവരെ കൊല്ലം ജില്ലാ പ്രസിഡൻ്റ് വനജ വിദ്യാധരൻ മെമ്പർഷിപ്പ് പാർട്ടിയിലേക്ക് സ്വീകരിക്കുന്നു. ബി ഡി ജെ എസ് പുനലൂർ നിയോജക മണ്ഡലം പ്രസിഡൻറ് ഏരൂർ സുനിൽ. നേതാക്കളായ അഞ്ചൽ കൃഷ്ണൻകുട്ടി. ആർച്ചൽ ശ്രീകുമാർ എന്നിവർ സമീപം.

പുനലൂർ: ശാസ്താംകോണം പ്രദേശത്ത് നിന്നും 25 ഓളം പേർ ബി. ഡി .ജെ. എസിൽ ചേർന്നു.
ബി. ഡി. ജെ .എസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ പാർട്ടിയിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ബി. ഡി .ജെ .എസ് പുനലൂർ മണ്ഡലം പ്രസിഡന്റ് ഏരൂർ സുനിൽ അദ്ധ്യക്ഷത വഹിച്ചു
നിയോജക മണ്ഡലം നേതാക്കളായ അഞ്ചൽ കൃഷ്ണൻകുട്ടി , ആർച്ചൽ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.