
ഏരൂർ: നിർമ്മാണ ജോലിക്കിടെ രണ്ടാം നിലയിൽ നിന്ന് കാൽ വഴുതി വീണ് മേസ്തിരി മരിച്ചു. നടുക്കുന്നുംപുറം പോളച്ചിറവീട്ടിൽ അനിൽകുമാറാണ് (52) മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലോടെ ആയിരുന്നു അപകടം.
രണ്ടാം നിലയുടെ പുറം ഭിത്തി തേയ്ക്കുന്നതിനിടെ കാൽ വഴുതി വീണാണ് അപകടം. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.കൊവിഡ് പരിശോധനയ്ക്ക് ശേഷം പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: പ്രമീള. മക്കൾ: ആദർശ്, അക്ഷര. മരുമകൻ: വിനോദ്.