
വാളിയോട്: മുക്കടയിൽ പരേതനായ കെ. കൃഷ്ണന്റെ ഭാര്യ എൽ. ഗൗരി (89) നിര്യാതയായി. മക്കൾ: ജി. പ്രഭാസിനി (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൽ.പി.എസ് അർക്കന്നൂർ), ജി. ഇന്ദിര, പരേതനായ കെ.രാജേന്ദ്രൻ, ജി. സരള (റിട്ട. ഹെഡ്മിസ്ട്രസ്, ജി.എൻ.എൽ.പി.എസ്, പന്തപ്ലാവ് ), ജി. വത്സല (അദ്ധ്യാപിക, ജി.എൽ.പി.എസ്, ആനക്കോട്ടൂർ), ജി. ലീല. മരുമക്കൾ: കെ. വരദരാജൻ (റിട്ട. ഹെഡ്മാസ്റ്റർ, ജി.യു.പി.എസ്, കരിങ്ങന്നൂർ), പരേതനായ പി. ശ്രീരംഗനാഥൻ, കെ. കല, ജി. സദാശിവൻ (റിട്ട. ഫീൽഡ് ഓഫീസർ, വെറ്ററിനറി ), എം.ബാബു (സെക്രട്ടേറിയറ്റ് ), ടി. സജീവ് കുമാർ (കെ.എസ്.ഇ.ബി, പുതുപ്പള്ളി). സഞ്ചയനം 13ന്.