 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയ്ക്ക് ശുചിത്വ പദവി ലഭിച്ചു. ഓൺലൈൻ വഴിയാണ് മുഖ്യമന്ത്രി പിണറായി ശുചിത്വ പദവി പ്രഖ്യാപനം നടത്തിയത്. കൗൺസിൽ ഹാളിൽ കൂടിയ യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ ശുചിത്വ പദവി മെമന്റോ നഗരസഭാ ചെയർപേഴ്സൻ ഇ. സീനത്തിന് കൈമാറി. ബന്ധപ്പെട്ട സാക്ഷ്യപത്രം സബ് കളക്ടർ ശിഖ സുരേന്ദ്രനിൽ നിന്ന് വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള എറ്റുവാങ്ങി. ചെയർപേഴ്സൺ ഇ. സീനത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി. ശിവരാജൻ, സുരേഷ് പനക്കുളങ്ങര, പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് എം. വിജയഭാനു, മുൻ ചെയർപേഴ്സൺ എം. ശോഭന, കൗൺസിലർമാരായ എൻ.സി. ശ്രീകുമാർ, സി. വിജയൻപ്പിള്ള, ഷംസുദ്ദീൻകുഞ്ഞ്, ശാലിനി രാജീവൻ, സുജി, രമണിഅമ്മ, പി. തമ്പാൻ, സാബു, ശിവപ്രസാദ്, സെക്ടറൽ ഓഫീസർമാരായ ബെൽസി മാത്യു, വൃന്ദ, ഡെപ്യൂട്ടി തഹസിൽദാർ അനിഷ്, മുനിസിപ്പൽ എൻജിനിയർ സിയാദ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി ഫൈസൽ സ്വാഗതവും സൂപ്രണ്ട് മനോജ് നന്ദിയും പറഞ്ഞു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണത്തിന്റെ ഉൽഘാടനവും സബ് കളക്ടർ ശിഖ സുരേന്ദ്രൻ നിർവഹിച്ചു.