 
കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ ശുചിത്വ പദവി പ്രഖ്യാപനവും സാക്ഷ്യപ്രതം കൈമാറലും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലെസ്‌ലി ജോർജ്, യു. ഉമേഷ്, മെമ്പർമാരായ എം. നാസർ, വിപിൻ വിക്രം, സെക്രട്ടറി സജീവ മാമ്പറ, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ബാലനാരായണൻ, സൂപ്രണ്ട് സുധീർ, വിജയകുമാർ, വി.ഇ.ഒ സുജിത്ത് എന്നിവർ സംസാരിച്ചു.