pho
പുനലൂർ നഗരസഭക്ക് ലഭിച്ച പുരസ്ക്കാരം സിനിമ സംവിധായകൻ എം.എ.നിഷാദിൽ നിന്നും ചെയർമാൻ കെ.എ.ലത്തീഫ് ഏറ്റ് വാങ്ങുന്നു.

പുനലൂർ:സംസ്ഥാന ഹരിത കേരളവും ശുചിത്വ മിഷനും ഏർപ്പെടുത്തിയ ശുചിത്വ മിഷൻ പദവി പുനലൂർ നഗരസഭ ഏറ്റ് വാങ്ങി.ജൈവ, അജൈവ, ഖരമാലിന്യസംസ്കരണത്തിൽ നൂതനമായ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയതിനുളള അംഗീകാരമാണ് പുനലൂർ നഗരസഭക്ക് ലഭിച്ചത്.ശുചിത്വ മിഷൻ പദവിയുടെ പ്രഖ്യാപനം മുഖ്യ മന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.സിനിമ സംവിധായകൻ എം.എ.നിഷാദിൽ നിന്നും നഗരസഭ ചെയർമാൻ ശുചിത്വ മിഷൻ പദവി യുടെ പുരസ്കാരം ഏറ്റു വാങ്ങി.നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുഭാഷ്.ജി.നാഥ്, കൗൺസിലർമാരായ സുശീല രാധാകൃഷ്ണൻ, കെ.പ്രഭ, സിന്ധു ഗോപകുമാർ, സുനിത ബാബു, സി.ഡി.എസ് ചെയർപേഴ്സൺ തസ്ലീമ ജേക്കബ്,ഹരിത കേരളം പ്രതിനിധി അഭിരാം, ഷെമി, സിനി തുടങ്ങിയവർ സംസാരിച്ചു.തെന്മല, ആര്യങ്കാവ് പഞ്ചായത്തുകൾക്ക് ലഭിച്ച പുരസ്കാരങ്ങൾ അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് വിതരണം ചെയ്തു. കുളത്തൂപ്പുഴ പഞ്ചായത്തിന് ലഭിച്ച പുരസ്കാരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു വാഹിദ് വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.പ്രദീപ്, ആർ.ലൈലജ, പി.ലൈലബീവി, അച്ചൻകോവിൽ സുരേഷ് ബാബു, ഐ.മൺസൂർ, എൽ.ഗോപിനാഥ പിളള, സാബു എബ്രഹാം തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.