jayalal-m-la
ചിറക്കര ഗ്രാമ പഞ്ചായത്തിന് ശുചിത്വ പദവി ലഭിച്ചതുമായി ബന്ധപ്പെട്ടുള്ള സാക്ഷ്യപത്രം ജി.എസ്. ജയലാൽ എം.എൽ.എ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപുവിന് കൈമാറുന്നു

ചാത്തന്നൂർ: ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ ശുചിത്വ പദവി പ്രഖ്യാപനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. 16 വാർഡുകളിൽ നിന്നായി ജൈവ - അജൈവ മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിച്ചതിലൂടെയാണ് ചിറക്കര പഞ്ചായത്ത് ഈ പദവി നേടിയെടുത്തത്.

ഇതുമായി ബന്ധപ്പെട്ടുള്ള സാക്ഷ്യപത്രം എം.എൽ.എയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബിന്ദു സുനിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ശകുന്തള, ഉല്ലാസ് കൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ ജി. പ്രേമചന്ദ്രനാശാൻ, സുശീലാദേവി, റീജ, വി.ഇ.ഒ സുരാസു മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം. സുരേഷ് ബാബു നന്ദി പറഞ്ഞു.