basherkunju-v-63

കൊല്ലം: പ്രമുഖ അറബി ഭാഷ പണ്ഡിതനും മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസറും കെ.എ.എം.എ സംസ്ഥാന നേതാവുമായിരുന്ന കൊല്ലം പോരുവഴി വി. ബഷീർ കുഞ്ഞ് (63) നിര്യാതനായി.
ഭാര്യ: സീനത്ത്. മക്കൾ: ബുഷ്റ, ബുജൈറ, ജുബൈർ (അദ്ധ്യാപകൻ, കെ.എ.എം.എ ചെങ്ങന്നൂർ സബ് ജില്ലാ സെക്രട്ടറി), ജുബൈരി. മരുമക്കൾ: മഹമൂദ്, മജീദ്, നിയാസ്, ഷർന.

കൊല്ലം,​ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചാർജുള്ള മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സ്പെഷ്യൽ ഓഫീസറായിരിക്കുമ്പോൾ കരിക്കുലം കമ്മിറ്റി അംഗവുമായിരുന്നു. കേരള അറബിക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായിരുന്നു. കേരള മാപ്പിള കലാസാഹിത്യ സമിതിയുടെ സംസ്ഥാന രക്ഷാധികാരിയും തബ്‌ലീഗ് ജമാഅത്തിന്റെ പ്രവർത്തകനുമായിരുന്നു.