jermiyad
കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിന് മുന്നിൽ നടന്ന സത്യാഗ്രഹം കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലയിലെ ഹാർബറുകളിൽ ഏർപ്പെടുത്തിയ സമ്പൂർണ മത്സ്യബന്ധന നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ ചെയർമാൻ അഡ്വ. എസ്. ഷേണാജിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര ഫിഷിംഗ് ഹാർബറിന് മുന്നിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ജെ. യേശുദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ യൂസുഫ് കുഞ്ഞ്, കോലേത്ത് വേണുഗോപാൽ, ചവറ ഗോപകുമാർ, എറ്റിൽബെർട്ട് എമെർസെൺ, ബൈജു പുരുഷോത്തമൻ, യേശുദാസ്, അബ്ദുൽ റഷീദ്. മോഹൻ തഴവ, അബ്ദുൽ വഹാബ്, ദമീം മുട്ടയ്ക്കാവ്, സാജൻ വൈശാഖം, അൻസിൽ പൊയ്ക, രാജേഷ് തെക്കുംഭാഗം, സതീഷ്, ഷാജി പീറ്റർ, സംസ്ഥാന സമിതി അംഗം ഫിലിപ്പ്, മനാഫ്, പ്രസാദ് ചവറ, സാബു ശിവദാസൻ തുടങ്ങിയവർ സംസാരിച്ചു.