covid
covid

പുനലൂർ:കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പുനലൂർ ടൗണിലെ ഹോട്ടൽ വ്യാപാരിക്കും ഭാര്യയ്ക്കും ഉൾപ്പടെ ആറ് പേർക്ക് ഇന്നലെ പുനലൂരിൽ കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.പട്ടണത്തിൽ ഉറവിടം അറിയാതെ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച പുനലൂർ ടൗൺ ഉൾപ്പടെ നഗരസഭയിലെ 16വാർഡുകളെ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്നു.ഇതിൽ പുനലൂർ ടൗൺ അടക്കംഏഴ് വാർഡുകളെ ഇന്നലെ കണ്ടെയ്ൻമെൻറ് സോണിൽ നിന്നും അധികൃതർ ഒഴിവാക്കിയതിന് തൊട്ടു പുറകെയാണ് പട്ടണത്തിലെ ഹോട്ടൽ വ്യാപാരിക്കും ഭാര്യയ്ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചത്.