kunnathoor-
സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോരുവഴി മണ്ഡലം കമ്മിറ്റി നടത്തിയ പദയാത്ര യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ബി.ജെ.പി സർക്കാരിന്റെ ദളിത് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ നയിക്കുന്ന സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോരുവഴി മണ്ഡലം കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ശാസ്താംകോട്ട സുധീർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കിണറുവിള നാസർ, അയന്തിയിൽ ഷിഹാബ്, ബാലചന്ദ്രൻ, ഡോ. അബ്ദുൽ സലീം, അർത്തിയിൽ ഷെഫീഖ്, സമദ്, പുത്തൻപുര സുബൈർ, സുധീഷ് പുതുഴി, ഷാഫി ചെമ്മാത്ത് എന്നിവർ പ്രസംഗിച്ചു. 35 കിലോമീറ്ററോളം നടത്തിയ പദയാത്രയ്ക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള സലീം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, ഷംനാദ് അയന്തിയിൽ, അജ്മൽ, അരുൺ ഉത്തമൻ എന്നിവർ നേതൃത്വം നൽകി.