rsp
ആർ.എസ്.പി- ആർ.വൈ.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ളാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാനായി ആദിച്ചനല്ലൂർ ആനാട്ട് വഞ്ചിമുക്ക് മുതൽ തെങ്ങുംവിള ജംഗ്ഷൻ വരെയുള്ള റോഡിലെടുത്ത കുഴി നികത്തി കോൺക്രീറ്റ് ചെയ്യാത്തതിൽ ആർ.എസ്.പി, ആർ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. തകർന്ന റോഡിലെ കുഴിയിൽ വാഴനട്ടായിരുന്നു പ്രതിഷേധം. ആർ.എസ്.പി ചാത്തന്നൂർ മണ്ഡലം സെക്രട്ടറി പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. ജെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജെ. ശിവാനന്ദൻ, രാകേഷ് കൊട്ടിയം, സനോബർ, യദുകൃഷ്ണൻ, തുളസി എന്നിവർ നേതൃത്വം നൽകി.