 
തൊടിയൂർ: കഥാപ്രസംഗകലയെ കേരളം നെഞ്ചേറ്റിയ കാലഘട്ടത്തിൽ കേരളമാകെ നിറഞ്ഞുനിന്ന കാഥിക തഴവ കെ.പി. ജാനമ്മയ്ക്ക് നാടിന്റെ ആദരം. മകൻ ഗോപകുമാറിനൊപ്പം തൊടിയൂർ മുഴങ്ങോടിയിലെ മുടിയിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന എഴുപത്തിയേഴുകാരിയായ ജാനമ്മയെ ആർ. രാമചന്ദ്രൻ എം.എൽ.എ പൊന്നാട അണിയിച്ച് ആദരിച്ചു.
പതിമൂന്നാം വയസിൽ തുടങ്ങി മൂന്നര പതിറ്റാണ്ടോളം നീണ്ടകഥാപ്രസംഗ ജീവിതത്തിന്റെ സ്മരണകൾ ജാനമ്മ പങ്കു വച്ചു. ജി. അജിത്ത്, ഹനീഫ, അജയകുമാർ, ഹസൻ തൊടിയൂർ, അനിയൻ കുഞ്ഞ്, വിജയൻ, ഹരി, ഹാരീസ് ഹാരി തുടങ്ങിയവർ പങ്കെടുത്തു.