 
ഇരവിപുരം: മോദി, യോഗി ഭരണകൂടങ്ങളുടെ ക്രൂരതയ്ക്കെതിരെ മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ ധർണ നടത്തി. ദേശീയ സെക്രട്ടറി എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വർക്കിംഗ് പ്രസിഡന്റ് നാസിമുദ്ദീൻ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. സദക്കത്തുള്ള, വൈസ് പ്രസിഡന്റ് എം.എസ്. സജീവ്, മേഖലാ ഖജാൻജി അബ്ദുറഹീം പുത്തൻവീട്, ഡിവിഷൻ പ്രസിഡന്റ് കെ. ഫസലുദ്ദീൻ, വിളയിൽ തങ്ങൾകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.