
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് കമലാലയത്തിൽ പരേതനായ ടി.കെ. സോമനാഥന്റെ ഭാര്യ കെ. കമലാഭായി (84, റിട്ട. സൂപ്രണ്ട് , കെ.എസ്.ആർ.ടി.സി ) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: കെ.എസ്. ശ്രീകുമാർ (എസ്.എൻ പോളിടെക്നിക്, കൊട്ടിയം), കെ. എസ്. ശ്രീകല (അദ്ധ്യാപിക, കേന്ദ്ര റെയിൽവേ സ്കൂൾ), കെ. എസ്. ശ്രീലത. മരുമക്കൾ: ഡോ. ലേഖശ്രീകുമാർ , പരേതനായ സജീവ് പണിക്കർ, എസ്. സന്തോഷ് (ബിസിനസ്). കേരളകൗമുദി മുൻ ചവറ ലേഖകനായിരുന്ന പരേതനായ ചവറ വിജയന്റെ സഹോദരിയാണ് പരേത.