
 53 പഞ്ചായത്തുകൾ, 4 ബ്ലോക്ക് പഞ്ചായത്തുകൾ, നാല് മുനിസിപ്പാലിറ്റികൾ, കൊല്ലം കോർപറേഷൻ എന്നിവയ്ക്ക് ശുചിത്വ പദവി
കൊല്ലം: ശുചിത്വ പദവി കൈവരിക്കുന്നതിനുള്ള കാലതാമസം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വം പാലിക്കുന്ന മലയാളികൾ ജീവിക്കുന്ന പ്രദേശത്ത് മാലിന്യം കുന്നുകൂടുന്ന അവസ്ഥ നല്ലതല്ല. മന്ത്രി എ.സി. മൊയ്‌തീൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ 53 ഗ്രാമ പഞ്ചായത്തുകളും നാലു മുനിസിപ്പാലിറ്റികളും നാലു ബ്ലോക്ക് പഞ്ചായത്തുകളും ഒരു കോർപ്പറേഷനും ഉൾപ്പടെ 62 തദ്ദേശ സ്ഥാപനങ്ങളാണ് ശുചിത്വ പദവി കൈവരിച്ചത്.
 ഗ്രാമ പഞ്ചായത്തുകൾ
തഴവ, ക്ലാപ്പന, ഓച്ചിറ, തൊടിയൂർ, കുലശേഖരപുരം, ആലപ്പാട്, ശാസ്താംകോട്ട, ശൂരനാട് സൗത്ത്, കുന്നത്തൂർ, മൈനാഗപ്പള്ളി, വെസ്റ്റ് കല്ലട, പോരുവഴി, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ്, ചവറ, തേവലക്കര, നീണ്ടകര, തെക്കുംഭാഗം, പന്മന, പെരിനാട്, പേരയം, ഈസ്റ്റ് കല്ലട, കുണ്ടറ, തൃക്കരുവ, മൺറോത്തുരുത്ത്, നെടുവത്തൂർ, വെളിയം, കരീപ്ര, പൂതക്കുളം, ചിറക്കര, ചാത്തന്നൂർ, കല്ലുവാതുക്കൽ, കുളക്കട, വെട്ടിക്കവല, മേലില, ഉമ്മന്നൂർ, മൈലം, പവിത്രേശ്വരം, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനല്ലൂർ, ചിതറ, തലവൂർ, പട്ടാഴി വടക്കേക്കര, പട്ടാഴി, മയ്യനാട്, ഇളമ്പള്ളൂർ, നെടുമ്പന, തൃക്കോവിൽവട്ടം, കൊറ്റങ്കര
 ബ്ലോക്ക് പഞ്ചായത്തുകൾ
മുഖത്തല, വെട്ടിക്കവല, ഓച്ചിറ, ചവറ
 മുനിസിപ്പാലിറ്റികൾ
കൊട്ടാരക്കര, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി
 കൊല്ലം കോർപറേഷൻ