 
കൊല്ലം: നഗരസഭയിലെ അഴിമതികൾക്കെതിരെ യുവമോർച്ച കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അശ്രാമം വൈദ്യശാലയിൽ പലയിടങ്ങളിലായി നിൽപ്പ് സമരം സംഘടിപ്പിച്ചു. നഗരസഭയുടെ സ്വപ്ന പദ്ധതിയായ ബസ് ടെർമ്മിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം അട്ടിമറിക്കാൻ കൗൺസിൽ മിനിട്സ് തിരുത്തിയത് അന്വേഷിക്കുക, ഉപസാന ആശുപത്രിക്ക് സമീപത്തെ നഗരസഭാ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുക, നഗരസഭയിലെ കുടുംബശ്രീ വായ്പാ തട്ടിപ്പ് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം ഉദ്ഘാടനം ചെയ്തു. കടപ്പാക്കട ഏരിയാ പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ധനേഷ്, ബി.ജെ.പി മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, സെക്രട്ടറി ഷിബു, കടപ്പാക്കട ഏരിയ പ്രസിഡന്റ് ടി.ആർ. അഭിലാഷ്, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബിനോയ് മാത്യൂസ് തുടങ്ങിയവർ സംസാരിച്ചു. സനൽ, മനുലാൽ, സുജിത് അനീഷ്, വിഷ്ണു, ബൈജു തുടങ്ങിയവർ പങ്കെടുത്തു.