 
കൊല്ലം: കരുനാഗപ്പള്ളി തേവർകാവ് ശ്രീവിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി വസ്ത്രങ്ങളും സാനിറ്റൈസറുകളും നൽകി. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പ്രസന്നാ സോമരാജൻ ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ.എ.സിന്ധു, അസി.പ്രൊഫ. ശ്രീജാ രവീന്ദ്രൻ, വോളണ്ടിയർമാരായ തസ്ളീം, ആരതി, സ്വപ്ന എന്നിവർ പങ്കെടുത്തു.