കുണ്ടറ: കേരളപുരം സി.പി. പരമേശ്വരൻ വൈദ്യൻ സ്മാരക പബ്ലിക് ലൈബ്രറിയുടെ പുതിയ കെട്ടിടം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, സാമൂഹ്യ പുരോഗതിക്ക് ഉതകുന്നവയാണ് ഗ്രന്ഥശാലകളെന്ന് മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 26 ലക്ഷം രൂപ ചെലവഴിച്ച് ഹാർബർ എൻജിനീയറിംഗ് വകുപ്പാണ് രണ്ട്, മൂന്ന് നിലകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.
ലൈബ്രറി പ്രസിഡന്റ് ബി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഹാർബർ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ബി.ടി.വി. കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കയർഫെഡ് ഡയറക്ടർ എസ്.എൽ. സജികുമാർ, പെരിനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. അനിൽ, മുൻ ബ്ലോക്ക് പ്രസിഡന്റ് സി. സന്തോഷ്, പെരിനാട് ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ വി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വി. വിനോദ് കുമാർ സ്വാഗതവും ജി. ശിവകുമാർ നന്ദിയും പറഞ്ഞു.
1948ൽ പ്രവർത്തനമാരംഭിച്ച ഗ്രന്ഥശാല സി.പി. പരമേശ്വരൻ വൈദ്യർ, സാഹിത്യകാരൻ തിരുനല്ലൂർ കരുണാകരൻ, നാടകാചാര്യൻ കേരളപുരം കലാം തുടങ്ങിയവരുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചിരുന്നു.