
കൊല്ലം: ജില്ലയിൽ ഇന്നലെ 712 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്യദേശങ്ങളിൽ നിന്നെത്തിയ രണ്ട് പേർ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. നാല് ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 709 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ രോഗഉറവിടം വ്യക്തമല്ല. കൊല്ലം സ്വദേശി ക്ലീറ്റസ് (70), പെരിനാട് സ്വദേശി അപ്പുക്കുട്ടൻപിള്ള (81), ഇടമുളയ്ക്കൽ പടിയാട്ടുവിള സ്വദേശിനി കുട്ടിയമ്മ (63) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 1421 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 7596 ആയി.