കരുനാഗപ്പള്ളി: ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗാന്ധിജയന്തി ശുചീകരണ വാരാഘോഷം കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം.നൗഷാദിന്റെ നേതൃത്വത്തിൽ ആദിനാട് വില്ലേജ് ഓഫീസ് പരിസരം വെട്ടിത്തെളിച്ചുകൊണ്ട് സർക്കാർ ഓഫീസ് പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് ആർ.രാജശേഖരൻ തുടക്കം കുറിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ.സുനിൽകുമാർ, ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നീലികുളം സദാനന്ദൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇർഷാദ് ബഷീർ, മേടയിൽ ശിവപ്രസാദ്, ബിനി അനിൽ, കയ്യാലത്ത് രാമചന്ദ്രൻപിള്ള, സുകുമാരൻ, റഷീദ് കൊച്ചാലുംമൂട്, സുരേഷ്ബാബു, ആദിനാട് മജീദ്, രവിദാസ് എന്നിവർ പ്രസംഗിച്ചു. ദിലീപ് കൊമളത്ത്, ആദിനാട് ഗിരീഷ്, ഗിരിജാകുമാരി, ആർ.ഉത്തമൻ, നസീർ മേടയിൽ, അരുൺകുമാർ കല്ലുംമൂട്, ഇടശ്ശേരി വിജയകുമാർ, സുബ്രഹ്മണ്യൻ, രാജു കൊച്ചുവല്ലാറ്റിൽ, കുറ്റിയിൽ സൈനുദ്ദീൻ, അൻസാർ, പ്രമോദ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.